Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam In Arizona

America

അരി​സോ​ന​യി​ൽ കെഎ​ച്ച്എ ഓ​ണം ആ​ഘോ​ഷി​ച്ചു  

 

ഫീ​നി​ക്സ്: അ​രി​സോ​ന​യി​ൽ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് അ​രി​സോ​ണ (KHA) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ “ഓ​ണം പൊ​ന്നോ​ണം 2026 “ ശ​നി​യാ​ഴ്ച ഓഗ​സ്റ്റ് 22 ഇ​ൻ​ഡോ​ അ​മേ​രി​ക്ക​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍ററിൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന വി​പു​ല​മാ​യ ഈ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ അ​രി​സോ​ണ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ളും സ​മൂ​ഹാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

കെഎ​ച്ച്എ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജു അ​പ്പു​ക്കു​ട്ട​ൻ, വി​വേ​ക്, ധ​നീ​ഷ്, അ​രു​ൺ, സ​ജി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു ഔ​പ​ചാ​രി​ക​മാ​യി തു​ട​ക്കം കു​റി​ച്ച​ത്. ജി​ൽ​സി ഡി​ൻ​സും പൂ​ർ​ണി​മ സ​ന്തോ​ഷും പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി. പ​ര​മ്പ​രാ​ഗ​ത കേ​ര​ള ത​റ​വാ​ട് ശൈ​ലി​യി​ലു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​നു മു​ന്നി​ൽ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം കേ​ര​ള​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ന് മാ​റ്റേ​കി. സ​ബി​ത സു​ജി​ത്ത് ചി​ട്ട​പ്പെ​ടു​ത്തി​യ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര​യാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മു​ത്തു​ക്കു​ട​ക​ളും താ​ല​പ്പൊ​ലി​യും വ​ഞ്ചി​പ്പാ​ട്ടും അ​ണി​നി​ര​ന്ന മ​ഹാ​ബ​ലി ഘോ​ഷ​യാ​ത്ര ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. സം​ഘാ​ട​ക​ർ മ​ഹാ​ബ​ലി​ക്ക് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി. ത​ന്‍റെ പ്രി​യ​പ്പെ​ട്ട പ്ര​ജ​ക​ൾ​ക്ക് മ​ഹാ​ബ​ലി ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന​ത് ആ​ഘോ​ഷ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ മു​ഹൂ​ർ​ത്ത​മാ​യി. തു​ട​ർ​ന്ന് ആ​രി​സോ​ണ​യി​ലെ ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ളും സ​മൂ​ഹാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യി​ൽ വാ​ഴ​യി​ല​യി​ൽ മു​പ്പ​തി​ല​ധി​കം പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളാ​ണ് വി​ള​മ്പി​യ​ത്. ശ്രീ​കു​മാ​ർ കൈ​ത​വ​ന, കൃ​ഷ്ണ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, ആ​ന​ന്ദ്, ജോ​ലാ​ൽ ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​ർ​ചെ​യ്ത സ​ദ്യ​ക്ക് നി​ര​വ​ധി വോളണ്ടി​യ​ർ​മാ​രു​ടെ നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​വും ല​ഭി​ച്ചു.

ആ​രി​സോ​ണ​യി​ലെ സ​മൂ​ഹ​ത്തി​ന്‍റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യ്ക്ക് കെ​എ​ച്ച്എ പ്ര​സി​ഡ​ന്‍റ് ജി​ജു അ​പ്പു​ക്കു​ട്ട​ൻ ന​ന്ദി അ​റി​യി​ച്ചു. സ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി അ​മ്പ​തി​ല​ധി​കം വോള​ണ്ടി​യ​ർ​മാ​ർ ആ​ത്മാ​ർ​ഥമാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യും, ആ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ഴ്ച​ക​ളാ​യി അ​ശ്രാ​ന്തം പ്ര​വ​ർ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം, ആ​രി​സോ​ണ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​വും വി​ളി​ച്ചോ​തി​യ അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ണാ​ഘോ​ഷ​മാ​യി​രു​ന്നു ഇ​ത്.

Latest News

Corehub Up